Posted By saritha Posted On

Sharing Prohibited Content on Social Media: യുഎഇയിൽ സമൂഹമാധ്യമം ഉപയോഗിക്കുന്ന പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് !ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും

Sharing Prohibited Content on Social Media അബുദാബി: യുഎഇയില്‍ സമൂഹമാധ്യമം ഉപയോഗിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പ്. നിരോധിത ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാൽ തടവുശിക്ഷയും പിഴയും ലഭിക്കും. 10 ലക്ഷം ദിര്‍ഹം വരെയാകും പിഴ ഈടാക്കുക. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20 ലക്ഷം ദിർഹമാകും. രാജ്യത്തിന്‍റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വത്തിനും വിരുദ്ധമോ സാമൂഹികവിരുദ്ധമോ ആയ ഉള്ളടക്കങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവെയ്ക്കാന്‍ പാടില്ല. നിരോധിത ഉള്ളടക്കം ഷെയർ ചെയ്യുന്നവർക്കും സമാനശിക്ഷയുണ്ടാകും. രാജ്യത്തിന്‍റെ സംസ്കാരം, പാരമ്പര്യം, ആചാരങ്ങൾ, മൂല്യങ്ങൾ എന്നിവയെ തെറ്റായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത്, വിദേശനയത്തെക്കുറിച്ചോ ദേശീയ സുരക്ഷാ കാര്യങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്, തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ, വിദ്വേഷ പ്രസംഗം, അപകീർത്തിപ്പെടുത്തൽ എന്നിവ നേരിട്ടോ പരോക്ഷമായോ പങ്കിടുന്നത് എന്നിവ നിയമലംഘനമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിയമം ലംഘിക്കുന്ന മാധ്യമസ്ഥാപനങ്ങൾ ആറുമാസം വരെ താത്ക്കാലികമായി അടച്ചിടും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും ചെയ്യും. നിയമലംഘനത്തിനു കാരണമായ പോസ്റ്റ് സ്വയം നീക്കിയില്ലെങ്കിൽ അതിനുള്ള ചെലവും അവരിൽനിന്ന് ഈടാക്കും. ദൈവിക അസ്തിത്വം, ഇസ്‌ലാമിക വിശ്വാസങ്ങൾ, ഏകദൈവ വിശ്വാസം, ഇതര മതവിശ്വാസങ്ങൾ, ഭരണസംവിധാനം ഭരണകൂടെ എന്നിവയുടെ താത്പര്യങ്ങളെയും ചിഹ്നങ്ങളെയും അവഹേളിക്കുക, ദേശീയ, രാജ്യാന്തര തലങ്ങളിൽ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കുക, രാജ്യത്തിന്റെ വിദേശബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന അഭിപ്രായപ്രകടനം നടത്തുക, ദേശീയ – സാമൂഹിക ഐക്യത്തെ തകർക്കുന്നവിധം പെരുമാറുക, പ്രാദേശിക – ഗോത്ര വിഭാഗീയതയ്ക്ക് കാരണമാകുക, അക്രമം, വിദ്വേഷം, തീവ്രവാദം എന്നിവ പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുക, മൂല്യങ്ങളെയും പൊതുതാത്പര്യങ്ങളെയും വ്രണപ്പെടുത്തുക, നിയമ, സുരക്ഷാ, സാമ്പത്തിക കാര്യങ്ങൾക്കെതിരായ ഉള്ളടക്കം പ്രസിദ്ധീകരിക്കുക, വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുക, കുറ്റകൃത്യങ്ങൾക്കു പ്രേരണ നൽകുക, പൊതുധാർമികത ലംഘിക്കുക, സർക്കാരിനെയും നയങ്ങളെയും തെറ്റായി ചിത്രീകരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും കടുത്ത ശിക്ഷ നടപ്പാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *