
Traffic Sheikh Zayed Road: മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാം; യുഎഇയിലെ സർവീസ് റോഡ് ഇനി നാലുവരി
Traffic Sheikh Zayed Road ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ തിരക്കിനെ തുടര്‍ന്ന് അബുദാബി ഭാഗത്തേക്കുള്ള സര്‍വീസ് റോഡിന്‍റെ വീതി കൂട്ടി. മൂന്നില്‍നിന്ന് നാലുവരിയാക്കിയാണ് റോഡിന്‍റെ ശേഷി ഉയര്‍ത്തിയത്. ഫിനാൻഷ്യൽ സെന്‍റർ മെട്രോ സ്റ്റേഷനോടു ചേർന്നാണ് അബുദാബി ഭാഗത്തേക്കുള്ള സര്‍വീസ് റോഡ്. റോഡിന്‍റെ ശേഷി 25 ശതമാനമാണ് വര്‍ധിച്ചത്. മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാനാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ അഹമ്മദ് അൽ ഖസൈയ്മിയാണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ, സർവീസ് റോഡിന്റെ പ്രവേശനഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാകുകയും അഞ്ച് മിനിറ്റ് വേണ്ടിയിരുന്ന യാത്ര രണ്ട് മിനിറ്റായി ചുരുങ്ങുകയും ചെയ്തു.
Comments (0)