യുഎഇയിൽ റോഡിൽ അച്ചടക്കമില്ലാതെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. പാത കൃത്യമായി പാലിക്കാത്തത് ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും ഇടയാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സിജിഐ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ട്രാഫിക് നിയമപ്രകാരം നിർബന്ധിത ലെയ്ൻ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തും.
#فيديو | #شرطة_أبوظبي عبر تقنية CGI تدعو السائقين للالتزام بخط السير الالزامي
— شرطة أبوظبي (@ADPoliceHQ) June 22, 2024
..
شرطة أبوظبي وعبر تقنية CGI تعزز التوعية للسائقين بخطورة عـدم الالتزام بخط السير الإلزامي#التوعية_المرورية_الرقمية #السلامة_المرورية #أمن_الطرق#Traffic_Safety pic.twitter.com/XOF12K4UrY
വലത്തോട്ടോ ഇടത്തോട്ടോ മാറാതെ ഡ്രൈവർമാർ ഒരു നിശ്ചിത പാത പിന്തുടരണമെന്ന് നിർബന്ധിത ലെയ്ൻ റൂൾ ആവശ്യപ്പെടുന്നുവെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. ദൃശ്യമായ ട്രാഫിക് അടയാളങ്ങളിലൂടെയും ഗ്രൗണ്ട് മാർക്കിംഗുകളിലൂടെയും ഈ നിയമം നടപ്പിലാക്കുന്നു. ബസുകളും ടാക്സികളും പോലുള്ള പ്രത്യേക വാഹനങ്ങൾക്കായാണ് നിയുക്ത ലൈൻ നൽകിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq