ഇന്ത്യക്കാരേറെയും വിനോദയാത്രയ്ക്ക് പോകുന്ന യൂറോപ്യൻ രാജ്യമാണ് ജോർജിയ. വിസ പെട്ടെന്ന് ലഭിക്കുമെന്നതാണ് പ്രധാന കാരണം. കൂടാതെ യാത്രയ്ക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ ചെലവ് കുറവുണ്ടെന്നതും മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. യുഎഇ റെസിഡൻസി വിസയുള്ളവർക്ക് അവിടുത്തെ എയർപോർട്ടിൽ നിന്നും ജോർജിയൻ വിസ സൗജന്യമായി ലഭിക്കും. ഷെങ്കൻ, ജപ്പാൻ വിസയുള്ള ഇന്ത്യക്കാർക്ക് ജോർജിയൻ വിസയില്ലാതെ തന്നെ ഇവിടെ പ്രവേശിക്കാം.
വിസയ്ക്കായി ജോർജിയൻ സർക്കാരിന്റെ ഇ-വിസ പോർട്ടലിൽ കൂടി അപേക്ഷ നൽകണം. അഞ്ച് ദിവസത്തിനുള്ളിൽ ഓൺലൈനായി തന്നെ മറുപടി ലഭിക്കും. അപേക്ഷ നിരസിച്ചാൽ 10 ദിവസം കഴിഞ്ഞ് വീണ്ടും അപേക്ഷ നൽകാം. ഡൽഹിയിൽ നിന്ന് ജോർജിയൻ തലസ്ഥാനമായ ടിബിലിസിലേക്ക് ആഴ്ചയിൽ 3 വിമാന സർവീസുകളുണ്ട്. ചെറിയ രാജ്യമായതിനാൽ പാക്കേജ് എടുക്കാതെ പോയാൽ ചെലവ് വീണ്ടും കുറയ്ക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq