
Malayali Man Died in UAE: സുഹൃത്തുക്കള്‍ക്കൊപ്പം പോകവെ യുഎഇയിലെ മരുഭൂമിയില്‍ ദിശ മാറി മണ്‍കൂനയില്‍പ്പെട്ട് വാഹനം മറിഞ്ഞു; മലയാളി യുവാവിന് ദാരുണാന്ത്യം
Malayali Man Died in UAE അബുദാബി: യുഎഇയില്‍ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോകവെയാണ് അപകടമുണ്ടായത്. അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ (37) ആണ് മരിച്ചത്. നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരിൽ മൂന്നുപേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe തിരുവനന്തപുരം സ്വദേശിയായ ഒരാൾ ആശുപത്രിയിൽ തുടരുകയാണ്. സ്റ്റാർ സർവീസ് എൽഎൽസിയിൽ സേഫ്റ്റി ഓഫിസറായിരുന്നു ശരത്. സുഹൃത്തുക്കൾക്കൊപ്പം മിൽക്കിവേ കാണാൻ പോകവേ മരുഭൂമിയിലെ കൂരിരുട്ടിൽ ദിശ മാറിയ പജീറോ മണൽകൂനയിൽപെട്ട് മറിയുകയായിരുന്നു. പലതവണ മറിഞ്ഞ വാഹനത്തിൽനിന്ന് തെറിച്ചുവീണാണ് ശരത് മരിച്ചത്. ഭാനു ശശിധരന്‍റെയും ലീലയുടെയും മകനാണ്. ഭാര്യ ജിഷ ശരത്. രണ്ട് പെൺകുട്ടികളുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.
Comments (0)