Posted By ashwathi Posted On

bus-on-demand service; യുഎഇയിൽ ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക്

bus-on-demand service; യുഎഇയിൽ ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. നിലവിൽ സേവനം വർധിപ്പിച്ചിരിക്കുന്നത് 10 പ്രധാന സ്ഥലങ്ങളിലേക്കാണ്. ഊദ് മെത്‌ഹ, ബർഷ ഹൈറ്റ്സ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു. തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് സർവീസ് സഹായിക്കുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൽ ബർഷ, ദുബായ് സിലിക്കൺ ഒയാസിസ്, അൽ നഹ്ദ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സേവനം ഇതിനകം ലഭ്യമായിരുന്നുവെന്നും കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ബിസിനസ് ബേയിലേക്കും 2024 അവസാനത്തോടെ ഡൗൺടൗൺ ദുബായിലേക്കും വ്യാപിപ്പിച്ചുവെന്നും ആർടിഎ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്‌ടർ ആദിൽ അൽ ഷക്‌രി പറഞ്ഞു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe   കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കുന്ന ഈ സംവിധാനത്തിന് ഒരാൾക്ക് ഒരു യാത്രയ്ക്ക് 5 ദിർഹമാണ് നിരക്ക്. ഒട്ടേറെ തിരക്കേറിയ പ്രദേശങ്ങളിൽ ഈ സേവനം ഇതിനകം പ്രവർത്തനക്ഷമമാണ്. കൂടുതൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കാണ് ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം സാധാരണക്കാരുടെ ദൈനംദിന യാത്രയ്ക്ക് സൗകര്യപ്രദവും താങ്ങാനാവുന്നതുമായ പരിഹാരം നൽകുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *