UAE Petrol Diesel Price April ദുബായ്: യുഎഇയില്‍ ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ ഇന്ധന വില വർദ്ധിപ്പിച്ചതിന് ശേഷം മാർച്ചിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ ഇപ്രകാരമാണ്: സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.57 ദിർഹമായിരിക്കും വില, മാർച്ചിൽ 2.73 ദിർഹമായിരുന്നു, സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.46 ദിർഹമായിരിക്കും, നിലവിലെ നിരക്ക് 2.61 ദിർഹമാണ്, ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.38 ദിർഹമാണ് മാർച്ചിൽ ഇത് 2.54 ദിർഹമായിരുന്നു, ഡീസലിന് ലിറ്ററിന് 2.63 ദിർഹമായിരിക്കും, നിലവിലെ നിരക്ക് 2.77 ദിർഹമാണ്. 2015ൽ യുഎഇ പെട്രോൾ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചതിനാൽ, എല്ലാ മാസാവസാനവും നിരക്കുകൾ പരിഷ്കരിക്കാറുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe