ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ വാഹനങ്ങളോടും യാത്രകളോടും ഭ്രമം കേറിയവരിൽ പ്രധാനിയാണ് അജിത്ത്. ഒരു വര്‍ഷത്തില്‍ അഭിനയിക്കുന്നതിനെക്കാളധികം ദിവസവും യാത്രകൾക്കായാണ് ചെലവഴിക്കുന്നത്. വിടാമുയര്‍ച്ചി സിനിമയുടെ ഷൂട്ടിംഗിനായി അസർബൈജാനിലേക്ക് ഷൂട്ടിംഗിനായി പോയിരിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ഫൈനല്‍ ഷെഡ്യൂളാണ് അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്യേണ്ടത്.
എന്നാൽ ഇപ്പോൾ അജിത്ത് ദുബായില്‍ റേസിങ് കാറില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞിരിക്കുന്നത്. എഫ്ഐഎ ലൈസന്‍സ്ഡ് ട്രാക്കിലാണ് റേസിംഗ് നടത്തുന്നത്. ജൂണ്‍ 22ന് താരം ദുബായ് വിട്ടെന്നും അസര്‍ബൈജാനിലേക്ക് തിരിച്ചെന്നും റിപ്പോർട്ടുണ്ട്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ, അര്‍ജുന്‍, ആരവ്, രാഗിന കസാന്‍ഡ്ര എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യും.
2010ല്‍ അജിത്ത് എംആര്‍എഫ് റേസിങ് സീരിസില്‍ പങ്കെടുത്തിരുന്നു. മുംബൈ, ചെന്നൈ, ഡല്‍ഹി, ജര്‍മനി, മലേഷ്യ എന്നിവടങ്ങളിലെ സര്‍ക്യൂട്ടുകളിലും മല്‍സരിച്ചിട്ടുണ്ട്. ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പില്‍ അര്‍മാന്‍ ഇബ്രാഹിം, പാര്‍ഥിവ സുരേഷേരന്‍ എന്നിവര്‍ക്കൊപ്പവും അദ്ദേഹം മല്‍സരിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Ajith sir riding car.
— Ajith | Dark Devil (@ajithFC) June 21, 2024
| #AK #Ajith #Ajithkumar | #VidaaMuyarchi | #GoodBadUgly | pic.twitter.com/ELmtEbnisZ
Ajith sir testing the racing car in Dubai.
— Ajith | Dark Devil (@ajithFC) June 22, 2024
| #AK #Ajith #Ajithkumar | #VidaaMuyarchi | #GoodBadUgly | #Racer | pic.twitter.com/ce3yzjQn7E