Posted By saritha Posted On

Moldovan-Israeli citizen Murder Verdict: യുഎഇയില്‍ മൊൾഡോവൻ – ഇസ്രായേൽ പൗരന്‍റെ കൊലപാതകം; പ്രതികള്‍ക്ക് കടുത്തശിക്ഷ വിധിച്ചു

Moldovan-Israeli citizen Murder Verdict ദുബായ്: യുഎഇയില്‍ മൊൾഡോവൻ – ഇസ്രായേൽ പൗരന്‍റെ കൊലപാതകക്കേസില്‍ നാല് പേര്‍ക്ക് ശിക്ഷ വിധിച്ചു. 2024 നവംബറിൽ മോൾഡോവൻ – ഇസ്രായേൽ പൗരനായ സ്വി കോഗനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് കേസ്. ഭീകരവാദ ലക്ഷ്യത്തോടെയുള്ള ആസൂത്രിത കൊലപാതകത്തിന് മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. നാലാമത്തെ കൂട്ടാളിക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിവിഷൻ ജീവപര്യന്തം തടവ് വിധിച്ചു. നവംബർ 25 ന് ആഭ്യന്തര മന്ത്രാലയം മൂന്ന് കുറ്റവാളികളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയിരുന്നു. പ്രതികള്‍ ഉസ്ബെക്ക് പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞു. ഒളിംപി തോഹിറോവിച്ച് (28), മഹ്മൂദ് ജോൺ അബ്ദുൽ റഹിം (28), അസീസ്‌ബെക്ക് കാമിലോവിച്ച് (33) എന്നിവരാണ് മൂന്നുപ്രതികള്‍. നവംബർ 21 ന് കോഗനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് ഇവരെ പിടികൂടി അറസ്റ്റുചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe തുർക്കി ഇന്‍റലിജൻസും പോലീസും നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രതികൾ പിടിയിലായതെന്നും തുർക്കി സഹായത്തോടെയാണ് എമിറേറ്റ്‌സിലെ അധികാരികൾക്ക് അറസ്റ്റ് നടത്താൻ കഴിഞ്ഞതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തുടർന്ന്, യുഎഇ സർക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ഇവരെ നാടുകടത്തി. മൂന്ന് പ്രതികളെയും നാലാമത്തെ കൂട്ടാളിയെയും ജനുവരിയിൽ അടിയന്തര വിചാരണയ്ക്ക് അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ അവർ കോഗനെ പിന്തുടർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി. സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച തെളിവുകളിൽ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പ്രതികളുടെ വിശദമായ കുറ്റസമ്മതം, ഫോറൻസിക്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ, സാക്ഷി മൊഴികൾ എന്നിവ ഉൾപ്പെടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *