അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി അൽ ഐനിൽ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചു. സിറ്റി ചെക്ക്-ഇൻ സേവനങ്ങൾ നടത്തുന്ന മൊറാഫിക് ഏവിയേഷൻ സർവീസസിൻ്റെ ഏറ്റവും പുതിയ ശാഖ കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൽ, സെൻട്രൽ ഡിസ്ട്രിക്റ്റിലെ ഷഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ആരംഭിച്ചു. മുസഫയിലും യാസ് മാളിലും സേവന കേന്ദ്രങ്ങൾ ആരംഭിച്ചതിന് ശേഷം അബുദാബി എമിറേറ്റിൽ ഈ വർഷം ആരംഭിക്കുന്ന മൂന്നാമത്തെ സൗകര്യമാണിത്. എത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ എയർലൈനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഈ സേവനം ലഭ്യമാകും.
യാത്രക്കാർക്ക് അവരുടെ വിമാനങ്ങൾ പുറപ്പെടുന്നതിന് 24 മുതൽ 7 മണിക്കൂർ മുമ്പ് വരെ ബാഗേജ് കൈമാറാനും ബോർഡിംഗ് കാർഡുകൾ ശേഖരിക്കാനും കഴിയുമെന്ന് മൊറാഫിഖ് ഏവിയേഷൻ സർവീസസ് പ്രസ്താവനയിൽ പറഞ്ഞു. അൽ ഐൻ ലൊക്കേഷനിൽ ചെക്ക് ഇൻ ചെയ്യുന്നതിലൂടെ, യാത്രക്കാർക്ക് എയർപോർട്ടിലെ നീണ്ട ക്യൂകൾ ഒഴിവാക്കാം. അൽ ഐൻ, യാസ് മാൾ, മുസ്സഫ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ കൂടാതെ, സായിദ് പോർട്ടിലെ അബുദാബി ക്രൂയിസ് ടെർമിനലിൻ്റെ ടെർമിനൽ 1 ൽ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. സിറ്റി ചെക്ക്-ഇൻ സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ എയർപോർട്ടിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാനും സാധിക്കും.
അൽ ഐനിലെ ചെക്ക്-ഇൻ കൗണ്ടർ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ചെക്ക്-ഇൻ നിരക്കുകൾ മുതിർന്നവർക്ക് 35 ദിർഹം (12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക്), കുട്ടിക്ക് 25 ദിർഹം (12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ), ശിശുവിന് 15 ദിർഹം (രണ്ട് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ) എന്ന തരത്തിലാണ്.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq