
മണിക്കൂറില്‍ 1,000 കിമീ പായും, യുഎഇ – ഇന്ത്യ അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നു; യാത്രാ സമയം കുറയുന്നത്…
Mumbai To Dubai Under Water Train അബുദാബി: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നു. വെള്ളത്തിനടിയിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുക. യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാമെന്നതാണ് ഈ ട്രെയിനിന്‍റെ സവിശേഷത. ദുബായില്‍നിന്ന് മുംബൈയിലേക്കാണ് ഈ ട്രെയിന്‍ സഞ്ചരിക്കുക. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്തെത്തിയത്. യാഥാർഥ്യമായാൽ ഇന്ത്യ – യുഎഇ യാത്രാസമയം നാലില്‍ നിന്ന് രണ്ട് മണിക്കൂറായി കുറയും. ഇന്ത്യ – യുഎഇ യാത്രാ കപ്പൽ സർവീസ് പദ്ധതി വൈകുമ്പോഴാണ് കടലിനടിയിലൂടെയുള്ള അതിവേഗ ട്രെയിൻ പദ്ധതി പ്രതീക്ഷ നൽകുന്നത്. ഒരേസമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാൽ ഇരുരാജ്യങ്ങൾക്ക് മാത്രമല്ല റെയിൽ കടന്നുപോകുന്ന ഇതര രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൽറ്റന്റ് അബ്ദുല്ല അൽ ഷെഹി സൂചിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ശുദ്ധജലം കയറ്റി അയയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. അണ്ടർവാട്ടർ ട്രെയിൻ യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാകും പദ്ധതി വിഭാവനം ചെയ്യുക. പദ്ധതി ട്രാക്കിലായാൽ യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴിയും സജീവമാകും. ഇന്ത്യയിൽനിന്ന് യുഎഇ വരെ കടൽമാർഗവും ഇസ്രയേലിലേക്ക് റെയിൽ മാർഗവും യൂറോപ്പിലേക്ക് കടൽമാർഗവുമാണ് സാമ്പത്തിക ഇടനാഴി വിഭാവനം ചെയ്യുന്നത്. കടലിനടിയിലൂടെയുള്ള അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കലാണ് വെല്ലുവിളി നിറഞ്ഞ ഘട്ടം. സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും ഇതിനായി വേണം. 2000 കി.മീ ദൂരത്തിലാണ് ദുബായ് – മുംബൈ നഗരങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാൽ നിർമാണം പൂർത്തിയാക്കി 2030ൽ അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സർവീസ് ആരംഭിക്കാനാണ് നീക്കം.
Comments (0)