Posted By saritha Posted On

Working on Eid Al Fitr: ഈദ് അൽ ഫിത്തർ സമയത്ത് ജോലി ചെയ്യണോ? യുഎഇ തൊഴിൽ നിയമപ്രകാരമുള്ള അവകാശങ്ങൾ അറിയാം

Working on Eid Al Fitr: ദുബായ്: രാജ്യത്തെ പൊതു, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ അവധിയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏപ്രിൽ രണ്ട് ബുധനാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്തു. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) പ്രഖ്യാപിച്ച പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഈദ് അൽ ഫിത്തർ ശമ്പളത്തോടെയുള്ള പൊതു അവധിയാണ്. എന്നാൽ, ആ ദിവസം ജോലി ചെയ്യേണ്ടി വന്നാൽ എന്ത് സംഭവിക്കും? നഷ്ടപരിഹാരം സംബന്ധിച്ച് നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണ്? 2022 ഫെബ്രുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വന്ന 2021 ലെ ഫെഡറൽ ഡിക്രി- നിയമം നമ്പർ 33 പ്രകാരം, പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് എങ്ങനെ നഷ്ടപരിഹാരം നൽകണമെന്ന് ആർട്ടിക്കിൾ 28 വിവരിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിയമം എന്താണ് പറയുന്നതെന്ന് വിശദമായി നോക്കാം: പൊതു അവധി ദിവസങ്ങളിൽ പൂർണ്ണ ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി ദിവസങ്ങൾക്ക് തൊഴിലാളിക്ക് അർഹതയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടിവരികയാണെങ്കിൽ, തൊഴിലുടമ ആ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന ഓരോ ദിവസത്തിനും മറ്റൊരു ദിവസം കൂടി അവധി നൽകണം, അല്ലെങ്കിൽ സാധാരണ പ്രവൃത്തി ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള വേതനത്തിനനുസരിച്ച് ആ ദിവസത്തെ വേതനം നൽകണം. കൂടാതെ, ആ ദിവസത്തെ അടിസ്ഥാന വേതനത്തിന്‍റെ 50 ശതമാനത്തിൽ കുറയാത്ത വർധനവും നൽകണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *