തിരുവല്ലയിൽ പിതാവിന്റെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തി വരുംവഴി മകനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇരവിപേരൂർ വള്ളംകുളം പ്രിയ മഹൽ (കുന്നുംപുറത്ത്) പ്രദീപ് നായരെയാണ് (സോനു–44) പൂവപ്പുഴക്കടവിൽ കാണാതായത്. ഇന്നലെയാണ് സംഭവമുണ്ടായത്. പ്രദീപിന്റെ പിതാവ് കെ.ജി.സോമശേഖരൻ നായർ (77) വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയായിരുന്നു മരിച്ചത്. ഇതേ തുടർന്ന് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി തിരിച്ചുവരുമ്പോൾ പൂവപ്പുഴ കടവിൽ മുഖം കഴുകാനിറങ്ങിയപ്പോൾ അപകടമുണ്ടായെന്നാണ് പൊലീസ് പറയുന്നത്.
പ്രദീപ് ഒഴുക്കിൽപ്പെട്ടത് കണ്ട് അലക്കിക്കൊണ്ടിരുന്ന സ്ത്രീ ബഹളം വച്ച് നാട്ടുകാർ എത്തിയെങ്കിലും ശക്തമായ ഒഴുക്കിൽ ആർക്കും ഇറങ്ങാൻ സാധിച്ചില്ല. സ്കൂബ ടീമും നാട്ടുകാരും ഇന്നലെ വൈകിട്ടുവരെ തിരഞ്ഞെങ്കിലും പ്രദീപിനെ കണ്ടെത്താനായില്ല. കുറച്ചുകാലം വിദേശത്തായിരുന്നു പ്രദീപ് ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടിലെത്തി ഐടി മേഖലയുമായി പ്രവർത്തിച്ച് വരുകയായിരുന്നു. സോമശേഖരൻ നായർ നാഗാലാൻഡ് ആരോഗ്യവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ്. സോമശേഖരൻ നായരുടെ ഭാര്യ: പ്രിയ സോമൻ. മകൾ: സോണി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV