
Dubai Hot Air Balloon Incident: യുഎഇ: ഹോട്ട് എയർ ബലൂൺ അപകടം; മരണവാർത്ത നിഷേധിച്ച് പോലീസ്
Dubai Hot Air Balloon Incident ദുബായ്: ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ മരണവാര്‍ത്ത നിഷേധിച്ച് പോലീസ്. മാർച്ച് 23 ന് നടന്ന സംഭവത്തിൽ മരണങ്ങൾ സംഭവിച്ചെന്ന റിപ്പോർട്ടുകൾ ദുബായ് പോലീസ് നിഷേധിച്ചു. പങ്കുവെച്ച ഒരു വീഡിയോയിൽ ഒരു റഷ്യൻ വിനോദസഞ്ചാരിയും അമ്മയും ബലൂണിൽ കയറി മരുഭൂമിക്ക് മുകളിലൂടെ പറന്നുയരുന്നതായി കാണാം. തുടർന്ന്, പരുക്കൻ ലാൻഡിങ് അനുഭവപ്പെട്ടു. ചില അന്താരാഷ്ട്ര മാധ്യമങ്ങൾ സംഭവത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
എന്നാൽ പോലീസ് ഇത് തള്ളിക്കളഞ്ഞു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യാത്രക്കാർക്ക് സംഭവിച്ച പരിക്കുകൾ നിസാരമോ മിതമായതോ ആണെന്നും പരിക്കേറ്റ എല്ലാവർക്കും ഉടനടി വൈദ്യസഹായം നൽകിയതായും പോലീസ് സ്ഥിരീകരിച്ചു. “അപകടത്തില്‍ ഉൾപ്പെട്ട യാത്രക്കാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.” ലാൻഡിങിനിടെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. നിലവിൽ സമഗ്രമായ ഔദ്യോഗിക അന്വേഷണം നടക്കുന്നുണ്ട്.
Comments (0)