യു എ ഇയിൽ വേനൽ അവധിക്കാലത്തു 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ദുബായ് ക്രോക്കോഡൈൽ പാർക്കിൽ സൗജന്യ പ്രവേശനം അനുവദിച്ചു. മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് സാധാരണ ഈടാക്കുക. 3 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനമുണ്ട്.
ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ജീവികളിൽ പെട്ട മുതലകൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. നിലവിൽ, ഈ ജീവികൾ ആവാസവ്യവസ്ഥയുടെ നഷ്ടം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെ നിരവധി ഭീഷണികൾ നേരിടുന്നു. ഗുരുതരമായ സംരക്ഷണ നടപടികൾ നടപ്പിലാക്കിയില്ലെങ്കിൽ ചില ഇനം മുതലകൾ വംശനാശ ഭീഷണി നേരിടുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മെയ് മാസത്തിൽ ദുബായ് ക്രോക്കോഡൈൽ പാർക്കിൽ നെസ്റ്റിങ് സീസൺ ആരംഭിച്ചു. പെൺ നൈൽ മുതലകൾ പാർക്കിനുള്ളിൽ പ്രത്യേകം നിയുക്ത നെസ്റ്റിംഗ് ഏരിയകളിൽ മുട്ടയിടുന്ന ശ്രദ്ധേയമായ സമയമാണിത്. മുട്ടയിട്ട് ഉടൻ തന്നെ ദുബായ് ക്രോക്കോഡൈൽ പാർക്കിലെ വിദഗ്ധർ മുട്ടകൾ ശേഖരിക്കുന്നു. താപനില, വലിപ്പം, ഷെല്ലിൻ്റെ ഗുണനിലവാരം തുടങ്ങിയ പാരാമീറ്ററുകൾ രേഖപ്പെടുത്താൻ ഓരോ കൂടും സൂക്ഷ്മമായി പരിശോധിക്കുന്നു. ഈ പ്രക്രിയ സംരക്ഷണ ശ്രമങ്ങളെ സഹായിക്കുന്നതാണെന്ന് വിദഗ്ധർ പറഞ്ഞു. മുട്ട വിരിഞ്ഞുകഴിഞ്ഞാൽ, അമ്മ മുതല തൻ്റെ കുഞ്ഞുങ്ങളെ വെള്ളത്തിലേക്ക് കൊണ്ടുപോകുന്നു, ഇത് അവയുടെ അതിജീവന സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും.
അടുത്തിടെ, ലോക മുതല ദിനാചരണത്തോടനുബന്ധിച്ച് മുതലകളുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി കോൺടെന്റ് ക്രീയേറ്റർസിനായി പാർക്കിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV