Posted By ashwathi Posted On

2 Indians attack: യുഎഇയിൽ വാക്ക് തർക്കത്തെ തു‌‌‌ടർന്ന് രണ്ട് ഇന്ത്യക്കാരെ കുത്തിക്കൊന്നു

2 Indians attack; യുഎഇയിൽ വാക്ക് തർക്കത്തെ തു‌‌‌ടർന്ന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. കൊല്ലപ്പെട്ട രണ്ട പേരും ബേക്കറി തൊഴിലാളികളായിരുന്നു. തെലങ്കാന സ്വദേശി പ്രേംസാഗർ(35), നിസാമാബാദ് സ്വദേശി ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. വാക്കു തർക്കത്തെ തുടർന്ന് ഈ മാസം 11ന് കൂടെ ജോലി ചെയ്യുന്ന അന്യരാജ്യക്കാരൻ ഇരുവരെയും കുത്തുകയായിരുന്നു. സംഭവത്തിൽ ഒരു തെലങ്കാന സ്വദേശിക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇദ്ദേഹം ആശുപത്രിയിലാണ്. പ്രേംസാഗർ കഴിഞ്ഞ ആറ് വർഷത്തോളമായി ഇതേ ബേക്കറിയിൽ തൊഴിലാളിയാണ്. രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയതെന്ന് പ്രേംസാഗറിന്റെ അമ്മാവൻ എ പൊഷെട്ടി പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *