Posted By saritha Posted On

UAE New Polymer Dh100 Banknote: യുഎഇ: പുതിയ പോളിമർ ദിർഹം ബാങ്ക് നോട്ട് പുറത്തിറക്കി, ഇന്ന് മുതൽ പ്രചാരത്തിൽ

UAE New Polymer Dh100 Banknote അബുദാബി: യുഎഇ സെൻട്രൽ ബാങ്ക് (CBUAE) പുതിയ ദിർഹം 100 ബാങ്ക് നോട്ട് പുറത്തിറക്കി. പോളിമർ കൊണ്ടാണ് ഈ കറൻസി നിർമിച്ചിരിക്കുന്നത്. നൂതന ഡിസൈനുകളും വിപുലമായ സുരക്ഷാ സവിശേഷതകളും ഇതിനുണ്ട്. മാർച്ച് 24 മുതൽ നിലവിലുള്ള ദിർഹം 100 നോട്ടിനൊപ്പം പുതിയ ബാങ്ക് നോട്ടും വിതരണം ചെയ്യും. നിയമം അനുസരിച്ച് മൂല്യം ഉറപ്പുനൽകുന്ന നിലവിലുള്ള പേപ്പർ, പോളിമർ നോട്ടുകൾക്കൊപ്പം പുതിയ നോട്ടുകളുടെ സുഗമമായ സ്വീകാര്യത ഉറപ്പാക്കാൻ എല്ലാ ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും അവരുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും എണ്ണൽ ഉപകരണങ്ങളും പ്രോഗ്രാം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ചുവപ്പിന്റെ വിവിധ ഷേഡുകൾ ഉപയോഗിച്ചുകൊണ്ട് പുതിയ ബാങ്ക് നോട്ടിന്റെ ഡിസൈന്‍ വ്യത്യസ്തമാണ്. നിലവിലെ മൂല്യത്തിന്റെ വർണ്ണ സവിശേഷതകൾ സിബി‌യു‌എഇ നിലനിർത്തിയിട്ടുണ്ട്. കൂടാതെ, നൂതന പ്രിന്‍റിങ് ടെക്നിക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിങുകളും ലിഖിതങ്ങളും ഉപയോഗിച്ച് യുഎഇ ദേശീയ ബ്രാൻഡിനെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ബാങ്ക് നോട്ടിന്റെ മുൻവശത്ത് ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിക്കുന്ന ഒരു ദേശീയ ആകർഷണമായ ഉം അൽ ഖുവൈൻ നാഷണൽ ഫോർട്ട് ആലേഖനം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മറുവശത്ത് രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നും ഒരു പ്രധാന ഷിപ്പിംങ്, സമുദ്ര ഗതാഗത കേന്ദ്രവുമായ ഫുജൈറ തുറമുഖം ആലേഖനം ചെയ്തിട്ടുണ്ട്. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്നതും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്നതുമായ റെയിൽവേ ശൃംഖലയായ എത്തിഹാദ് റെയിലും ഇതിൽ ഉൾപ്പെടുന്നു. സംയോജിത അടിസ്ഥാന സൗകര്യങ്ങളിലൂടെയും ലോജിസ്റ്റിക്സിലൂടെയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സുസ്ഥിര സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിലും ഇത്തിഹാദ് റെയിൽ നിർണായക പങ്ക് വഹിക്കുന്നു. സിബിയുഎഇയുടെ ദേശീയ കറൻസി പദ്ധതിയുടെ മൂന്നാമത്തെ ഇഷ്യൂവന്റെ ഭാഗമാണ് പുതിയ ദിർഹം 100 ബാങ്ക് നോട്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *