Expat Malayali Dies in Dubai ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കാസർകോട് പെരുമ്പള സ്വദേശിയും സന്തോഷ് നഗർ മാരയിലെ താമസക്കാരനുമായ അബ്ദുൽ സത്താർ (54) ആണ് മരിച്ചത്. 30 വർഷമായി ജുമൈറയിലെ ഉമ്മു സുകൈനിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്ത് രാത്രി കിടന്നുറങ്ങിയ ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe രണ്ടര വർഷം മുന്‍പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പിതാവ്: പരേതനായ സുലൈമാൻ. മാതാവ്: നഫീസ. ഭാര്യ: ഷംസാദ്. മക്കൾ: മുഹമ്മദ് ഷഹാൻ, അബ്ദുല്ല, ഫാത്തിമ സന, ഷഹനാസ് മറിയം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമം പൂർത്തീകരിച്ചു വരികയാണെന്ന് ദുബായ് കെഎംസിസി അറിയിച്ചു.
Home
dubai
Expat Malayali Dies in Dubai: നാട്ടില്‍ പോയി വന്നത് രണ്ടര വര്‍ഷം മുന്‍പ്; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു