Posted By saritha Posted On

UAE Bank: സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനിടെ ‘എറർ’ എസ്എംഎസ്; ക്ഷമ ചോദിച്ച് യുഎഇ ബാങ്ക്

UAE Bank ദുബായ്: യുഎഇയില്‍ ഞായറാഴ്ച സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനിടെ ചില ഉപഭോക്താക്കള്‍ക്ക് എറര്‍ എസ്എംഎസ് ലഭിച്ചതിനെ തുടര്‍ന്ന് ക്ഷമാപണം നടത്തി യുഎഇ ബാങ്ക്. എമിറേറ്റ്‌സ് എൻ‌ബി‌ഡിയിൽ നിന്ന് രാത്രി വൈകി ഡെബിറ്റ് സന്ദേശങ്ങൾ ലഭിച്ചതായി ഒരു യുഎഇ നിവാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഉപഭോക്താവ് ബാങ്കിലേക്ക് വിളിച്ചെങ്കിലും ഒരു മണിക്കൂറോളം മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞു. “നിങ്ങളുടെ വലിയ ബാങ്കിൽ കോളുകൾ അറ്റൻഡ് ചെയ്യാൻ കഴിയുന്ന കസ്റ്റമർ കെയർ ഏജന്റുമാരില്ല, 45 മുതൽ 60 മിനിറ്റിനുശേഷം ഒരാൾ കോൾ അറ്റൻഡ് ചെയ്യുകയും അത് ഒരു സാങ്കേതിക പിശകാണെന്ന് പറഞ്ഞ് ക്ഷമാപണം നടത്തുകയും ചെയ്തു,” ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ‘RA DISB MIGRATION’ എന്ന തലക്കെട്ടിലുള്ള എസ്എംഎസ് സിസ്റ്റം അപ്‌ഗ്രേഡിനിടെ വന്ന ഒരു പിശകാണെന്ന് ബാങ്ക് വ്യക്തമാക്കി. “ബന്ധപ്പെട്ടതിന് നന്ദി. ഇന്ന് നിങ്ങൾക്ക് ലഭിച്ച ‘RA DISB MIGRATION’ എന്ന എസ്എംഎസുമായി ബന്ധപ്പെട്ടതാണെങ്കിൽ, ദയവായി ENBD-യിൽ നിന്നുള്ള സന്ദേശം അവഗണിക്കുക. ഞങ്ങളുടെ സിസ്റ്റം അപ്‌ഗ്രേഡ് സമയത്ത് അത് തെറ്റായി അയച്ചു.” സമാനമായ ഇടപാട് ഭീഷണികളെക്കുറിച്ച് പരാതിപ്പെട്ട് നിരവധി ഉപഭോക്താക്കളാണ് ബാങ്കിന്റെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *