
Indian Woman Jumped To Death: യുഎഇയിൽ പ്രവാസി ഇന്ത്യൻ വനിത രണ്ട് വയസുള്ള മകളുമായി പതിനേഴാം നിലയിൽ നിന്ന് ചാടി മരിച്ചു
Indian Woman Jumped To Death: ഷാര്‍ജ: യുഎഇയിൽ പ്രവാസി ഇന്ത്യൻ വനിത രണ്ട് വയസുള്ള മകളുമായി പതിനേഴാം നിലയിൽ നിന്ന് ചാടി മരിച്ചു. ഇന്നലെ ഏപ്രിൽ 21 തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ഇവർ കെട്ടിടത്തിൽ നിന്ന് വീഴുന്ന സമയത്ത് ഭർത്താവ് അപ്പാർട്ട്മെന്‍റിനുള്ളിൽ ഉറങ്ങുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. സംഭവം കണ്ട ആളുകള്‍ ഉടൻ തന്നെ പോലീസ് ഓപ്പറേഷൻസ് റൂമുമായി ബന്ധപ്പെട്ടതോടെ പോലീസ് പട്രോളിങ് സംഘങ്ങൾ, ബുഹൈറ പോലീസ് സ്റ്റേഷനിലെ സിഐഡി ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, നാഷണൽ ആംബുലൻസ് എന്നിവർ സ്ഥലത്തെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏകദേശം ഒരു മണിക്കൂറിനുശേഷം മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്കും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റിയതായി അധികൃതർ പറഞ്ഞു. സംഭവത്തെ ആത്മഹത്യയായി പോലീസ് തരംതിരിച്ചിട്ടുണ്ടെങ്കിലും കാരണം വ്യക്തമായിട്ടില്ല. കൂടുതൽ, അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
Comments (0)