UAE TRAFFIC LAW
Posted By saritha Posted On

Sharjah Cancel Traffic Violations: പ്രവാസികള്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്തയുമായി ഷാര്‍ജ

Sharjah Cancel Traffic Violations ഷാര്‍ജ: പത്ത് വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കാൻ ഷാര്‍ജയില്‍ നീക്കം. ഷാർജയിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കും. റദ്ദാക്കൽ അഭ്യർഥനയ്ക്ക് 1,000 ദിർഹം ഫീസ് ഈടാക്കും. വാഹന ഉടമ മരിച്ചതിന്‍റെ തെളിവ്, വാഹന ഉടമ തുടർച്ചയായി (10) വർഷത്തിൽ കുറയാത്ത കാലയളവിൽ രാജ്യം വിട്ടുപോയതിന്‍റെ തെളിവ്, ഉടമയ്ക്ക് എത്തിച്ചേരാൻ കഴിയാത്തതിനെ തുടർന്ന് ഉടമ ഉപേക്ഷിച്ച വാഹനം എന്നിവ ഫീസ് ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കും. ചൊവ്വാഴ്ച രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *