Dubai International Airport (DXB)
Posted By ashwathi Posted On

Dubai International Airport (DXB); ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 1 ൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Dubai International Airport (DXB); ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ടെർമിനൽ 1 നും കോൺകോഴ്‌സ് D യ്ക്കും ഇടയിലുള്ള ബസ് സർവ്വീസ് വഴിയാണ് നിലവിൽ ദുബായ് എയർപോർട്ട്സ് അതിഥികളുടെ നീക്കം നിയന്ത്രിക്കുന്നത്. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മെയിന്റനൻസ് ടീം പ്രവർത്തിച്ച് വരകയാണെന്നും ഇത് കാരണമുണ്ടായ ഉണ്ടായ അസൗകര്യത്തിനും ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” DXB വക്താവ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനത്താവളത്തിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ടെർമിനൽ 3 നും കോൺകോഴ്‌സ് A & B യ്ക്കും ഉള്ളിലും ടെർമിനൽ 1 നും കോൺകോഴ്‌സ് D നും ഇടയിലും രണ്ട് സെഗ്‌മെന്റുകളിലായി പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ ട്രെയിൻ സംവിധാനമാണ് DXB ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് ലോകത്തെ ബന്ധിപ്പിച്ച വിമാനത്താവളങ്ങളിൽ ഒന്നാണ്.107 രാജ്യങ്ങളിലായി 272 ലക്ഷ്യസ്ഥാനങ്ങളിലായി 106 അന്താരാഷ്ട്ര എയർലൈനുകൾ സേവനം നൽകുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 2024-ൽ വിമാനത്താവളം 92.3 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു, ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ട്രാഫിക്ക് നിരക്കാണിത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *