
Job Opportunities UAE: ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; യുഎഇയിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ കമ്പനി
Job Opportunities UAE: അബുദാബി: ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് റൊട്ടാന. യുഎഇ, സൗദി അറേബ്യ, മറ്റ് രാജ്യങ്ങളിലുമായി നിരവധി ഹോട്ടലുകള്‍ തുറക്കാനൊരുങ്ങുകയാണ് റൊട്ടാന ഗ്രൂപ്പ്. ഇതോടെ 1000 ജീവനക്കാരെ കൂടി നിയമിക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. വലിയ തൊഴിലവസരങ്ങളാണ് ഇതോടൊപ്പം ഒരുങ്ങുന്നത്. അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് 80 ഹോട്ടലുകളാണ് നിലവിലുള്ളത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലാണ്. മറ്റുള്ളവ സൗദി അറേബ്യ, തുര്‍ക്കി, ജോര്‍ദാന്‍, ഒമാന്‍, ഈജിപ്ത്, കോങ്കോ, ടാന്‍സാനിയ എന്നിവിടങ്ങളിലും. നിലവില്‍ ഇരുപതിലേറെ ഹോട്ടലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഇവയില്‍ 11 എണ്ണം സൗദി അറേബ്യയിലും രണ്ടെണ്ണം യുഎഇയിലുമാണെന്ന് റൊട്ടാന ഗ്രൂപ്പ് സിഇഒ ഫിലിപ് ബാൺസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ ഹോട്ടലുകളില്‍ ഭൂരിഭാഗവും അടുത്ത 18 മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 120 ഹോട്ടലുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 10,000 ജീവനക്കാര്‍ തങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രണ്ട് വര്‍ഷത്തിനിടെ ആയിരം ജീവനക്കാരെ കൂടി അധികമായി നിയമിക്കാനാണ് സാധ്യതയെന്നും ഹോട്ടല്‍ വലുതാകുന്തോറും ജീവനക്കാരുടെ എണ്ണവും കൂടുമെന്നും ബാൺസ് പറഞ്ഞു.
Comments (0)