
Robo Taxi: യുഎഇയിലെ വിവിധ മേഖലകളിലേക്ക് സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സിയുടെ സർവീസ് വ്യാപിപ്പിക്കുന്നു
Robo Taxi അബുദാബി: യുഎഇയിലെ വിവിധ മേഖലകളിലേക്ക് സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സിയുടെ സര്‍വീസ് വ്യാപിപ്പിക്കുന്നു. അബുദാബിയിലെ വിവിധ മേഖലകളിലേക്കാണ് റോബോ ടാക്സി സേവനം വ്യാപിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഓട്ടോ ഗോയും അപ്പോളോ ഗോയും ഒപ്പുവച്ചു.
2026ൽ പൂർണതോതിൽ സേവനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കൂടുതൽ മേഖലകളിലേക്ക് റോബോ ടാക്സിയുടെ പരീക്ഷണയോട്ടം വ്യാപിപ്പിക്കുന്നത്. പ്രകൃതിക്ക് കോട്ടം വരുത്താതെ, യാത്രക്കാർക്ക് ഏറ്റവും നൂതനമായ ഗതാഗത സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആറാം തലമുറ (ആർടി6) റോബോ ടാക്സിയാണു സേവനത്തിന് ഉപയോഗിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മനുഷ്യർ വാഹനമോടിക്കുമ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ സ്വയം നിയന്ത്രിത വാഹനങ്ങളിലുണ്ടാകില്ലെന്നും സുരക്ഷ ഉറപ്പുവരുത്തിയാണു സേവനം തുടങ്ങുന്നതെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗഫെലി പറഞ്ഞു. നൂതന ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് മറ്റു വാഹനങ്ങളുടെ സാന്നിധ്യം മനസിലാക്കാനും കൂട്ടിയിടിക്കാതെ വേഗം നിയന്ത്രിച്ച് മുന്നോട്ടുപോകാനും റോബോ ടാക്സിക്ക് സാധിക്കും. എന്തെങ്കിലും മാർഗതടസങ്ങളുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് വഴി മാറി സഞ്ചരിക്കുമെന്നതാണ് റോബോ ടാക്സിയുടെ സവിശേഷത. എമിറേറ്റിന്റെ ഗതാഗത ചട്ടങ്ങൾ പ്രകാരം പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് റോബോ ടാക്സിക്കു നിർദേശങ്ങൾ നൽകുക.
Comments (0)