Posted By ashwathi Posted On

യുഎഇ പാസ് സുരക്ഷിതമല്ലേ? പ്രചരണത്തില്‍ വിശദീകരണവുമായി അധികൃതര്‍

യുഎഇ പാസിന്റെ സുരക്ഷിതത്തത്തെ സംബന്ധിച്ച പ്രചരണത്തില്‍ വിശദീകരണവുമായി അധികൃതര്‍. യുഎഇ പാസ് വളരെ സുരക്ഷിതമാണെന്ന് യുഎഇ അധികൃതര്‍ ഉറപ്പുനല്‍കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭിപ്രായങ്ങള്‍ക്ക് മറുപടിയായി, ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) പൊതുജനങ്ങള്‍ക്കായി പ്ലാറ്റ്ഫോം ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും താമസക്കാര്‍ക്കും പൗരന്മാര്‍ക്കും യുഎഇ പാസ് സുരക്ഷിതമായ ഡിജിറ്റല്‍ ഐഡന്റിറ്റി സൊല്യൂഷനായി തുടരുമെന്ന് ഊന്നിപ്പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
യുഎഇ പാസുമായി ബന്ധിപ്പിച്ചിട്ടുള്ള അറിയിപ്പുകളോ ലോഗിന്‍ അഭ്യര്‍ത്ഥനകളോ ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് TDRA വ്യക്തമാക്കി. അക്കൗണ്ടുകളിലേക്ക് അനധികൃത ആക്സസ് ഒഴിവാക്കുന്നതിന് ഏതെങ്കിലും ബട്ടണുകള്‍ ക്ലിക്കുചെയ്യുന്നതിന് മുമ്പ് അവ സൂക്ഷ്മമായി പരിശോധിക്കാന്‍ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് അതോറിറ്റിയുടെ പ്രസ്താവന.
ഓണ്‍ലൈനില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍, പതിവായി പാസ്വേഡുകള്‍ അപ്ഡേറ്റ് ചെയ്യുക, ടു-ഫാക്ടര്‍ വെരിഫിക്കേഷന്‍ ചെയ്യുക, സംശയാസ്പദമായ സന്ദേശങ്ങള്‍ അല്ലെങ്കില്‍ ലിങ്കുകള്‍ എന്നിവയില്‍ ജാഗ്രത പുലര്‍ത്തുക ഉള്‍പ്പെടെ ഡിജിറ്റല്‍ സുരക്ഷയ്ക്കായി ഉപയോക്താക്കള്‍ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കണം. വിവിധ സര്‍ക്കാര്‍ സേവനങ്ങളിലേക്ക് സുരക്ഷിതമായ പ്രവേശനം സാധ്യമാക്കുന്ന യുഎഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ നിര്‍ണായക ഘടകമാണ് യുഎഇ പാസ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *