പ്രവാസികൾക്ക് ആസ്വാസമായി ആകാശ എയർലൈൻ യുഎഇയിലേക്ക് എത്തുന്നു. വേനലവധി അടുത്തതോടെ നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചിരുന്ന പ്രവാസികൾക്ക് ഇരുട്ടടിയായിരുന്നു വിമാന നിരക്കുകളും സീറ്റില്ലായ്മയും. ഇതിന് ഒരു പരിഹാരമായാണ് ആകാശ എയർലൈൻ യുഎഇയിൽ എത്തുന്നത്. ജൂലൈ 11ന് അബുദാബിയിൽ നിന്ന് മുംബൈയിലേക്കാണ് ആദ്യ സർവ്വീസ്. ദുബായ്, ഷാർജ തുടങ്ങി യുഎഇയിലെ മറ്റു എയർപോർട്ടുകളിൽ നിന്നും ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവ്വീസ് തുടങ്ങാനും പദ്ധതിയുണ്ട്. മധ്യവേനൽ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് വർധനവും ടിക്കറ്റിൻ്റെ ലഭ്യത കുറവും കാരണം മൂലം നാട്ടിലേക്കു പോകാൻ കഴിയാത്ത പ്രവാസി ഇന്ത്യക്കാർക്ക് പുതിയ സർവ്വീസ് ആശ്വാസമാകും. ആകാശ എയർലൈന് മുംബൈയിൽ നിന്ന് വൈകിട്ട് 5.05ന് പുറപ്പെട്ട് യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും. തിരിച്ച് രാത്രി 8.05ന് പുറപ്പെട്ട് അർധരാത്രി ഒരു മണിക്ക് മുംബൈയിൽ എത്തും. മുംബൈ വഴി കേരളത്തിലെ വിവിധ എയർപോർട്ടിലേക്ക് കണക്‌ഷൻ വിമാനങ്ങളും ലഭ്യമാണ്. ആകാശയുടെ പ്രഥമ രാജ്യാന്തര സർവ്വീസ് മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു. ആകാശ എയറിന്റെ നാലാമത്തെ രാജ്യാന്തര സർവ്വീസ് ആണ് അബുദാബിയിലേത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Home
living in uae
യുഎഇയിലെ പ്രവാസികൾക്കടക്കം ആശ്വാസമായി ആകാശ എയർലൈൻസ്; ടിക്കറ്റ് നിരക്കിലും കുറവോ…?