യാത്രക്കാർക്ക് ഇരുട്ടടി; വിമാനത്താവളത്തിൽ യൂസർ ഫീയിൽ റെക്കോർഡ് വർധനവ്

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് വേണ്ടിയുള്ള യുസർ ഫീയിൽ വൻ വർദ്ധനവ്. ജൂലൈ ഒന്നുമുതൽ ആഭ്യന്തര വിമാനയാത്രയ്ക്ക് യൂസർ ഫീ 770 രൂപയാകും. നിലവിൽ അത് 506 രൂപയാണ്. 264 രൂപയുടെ വർദ്ധനവാണ് ഒറ്റയടിക്ക് കൂടിയത്. രാജ്യാന്തര യാത്രക്കാർക്ക് 1262 രൂപയായിരുന്ന യൂസർ ഫീ 1893 രൂപയാകും. യൂസർ ഫീ 50 ശതമാനം വർധിപ്പിച്ചതാണ് കാരണം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുത്തശേഷമുളള ആദ്യ നിരക്ക് വർധനവാണിത്. എയർപോർട്ട് ഇക്കോണോമിക് റഗുലേറ്റി അതോറിറ്റിയുടെതാണ് ഉത്തരവ്. ഈ വർദ്ധനവ് മറ്റ് വിമാനത്തവളങ്ങളിലൊന്നും വന്നിട്ടില്ല. തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനൽവേലി, മധുര തുടങ്ങിയ ജില്ലകളിലെയും യാത്രക്കാർ തിരുവനന്തുപരം വിമാനത്താവളം വഴിയാണ് വന്നുപോകുന്നത്. ആഭ്യന്തര വിമാന സർവ്വീസുകളെ കൂടുതലായി ആശ്രയിക്കുന്ന ഐടി മേഖയിൽ നിന്ന് ഉൾപ്പടെയുള്ള പതിവ് യാത്രക്കാർക്ക് വൻ തിരിച്ചടിയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

യൂസർ ഫീ വർധന നിരക്കുകൾ ഇപ്രകാരം:

തിരുവനന്തപുരം–506.00

കൊച്ചി–319.00

കോഴിക്കോട്–508.00

ചെന്നൈ–467.00

മുംബൈ–ഇല്ല

ഡൽഹി–62.00

നിരക്ക് വർധന ഈ വർഷം തീരുന്നില്ല. അടുത്തവർഷം തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര വിമാനയാത്രക്കാർക്ക് യൂസർ ഫീ 840 രൂപയും അതിനടുത്ത വർഷം 910 രൂപയുമാകും.

നിരക്ക് വർധന തുടരും

ഇപ്പോൾ–508.00

ജൂലൈ ഒന്നുമുതൽ–770

2025 ഏപ്രിൽ ഒന്നുമുതൽ–840

2026 ഏപ്രിൽ ഒന്നുമുതൽ–910

തലസ്ഥാന വിമാനത്താവളത്തിൽ വന്നിറങ്ങുന്നവരുടെ യൂസർ ഫീയും കൂട്ടി. 330 രൂപയായിരുന്നത് അടുത്തവർഷം 360 രൂപയാകും, അതിനടുത്തവർഷം 390 രൂപയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy