Posted By ashwathi Posted On

യാത്രക്കാർക്ക് ആശ്വാസം; സ്പ്ലാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്; 883 രൂപ മുതൽ ടിക്കറ്റ്

യാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ്. 883 രൂപ ടിക്കറ്റ് നിരക്കിൽ വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്യാം. എയർ ഇന്ത്യ സംഘടിപ്പിക്കുന്ന സ്പ്ലാഷ് സെയിലിലൂടെയാണ് കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്.
2024 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജൂൺ 28 വരെ എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുക. മറ്റ് ബുക്കിങ് ചാനലുകളിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 1096 രൂപ മുതലുള്ള എക്‌സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് നിരക്കുകൾ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ലഭ്യമാണ്. മികച്ച യാത്രാ അനുഭവത്തിനായി 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള എക്‌സ്പ്രസ് ബിസ് വിഭാഗത്തിലേക്കു ടിക്കറ്റ് മാറ്റുന്നതിനും അവസരമുണ്ട്. അതിവേഗ വികസനത്തിന്റെ ഭാഗമായി ഓരോ മാസവും പുതിയ നാല് വിമാനങ്ങളാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്തുന്നത്. 2023 ഒക്ടോബറിനു ശേഷം ഉൾപ്പെടുത്തിയ 20 ലധികം പുതിയ വിമാനങ്ങളിൽ 4 മുതൽ 8 വരെ ബിസ് ക്ലാസ് സീറ്റുകളുമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളിൽ പ്രത്യേക ഡിസ്‌ക്കൗണ്ട് ഉണ്ട്. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളിൽ 3 കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും രാജ്യാന്തര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കും. വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുത്ത എയർ ഇന്ത്യ എക്‌സ്പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് 100 മുതൽ 400 രൂപ വരെ പ്രത്യേക കിഴിവിനു പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകൾ, 50 ശതമാനം കിഴിവിൽ ബിസ്, പ്രൈം സീറ്റുകൾ, 25 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, 33 ശതമാനം കിഴിവിൽ പാനീയങ്ങൾ എന്നിവയും ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരർ, ചെറുകിട ഇടത്തരം സംരംഭകർ, ഡോക്ടർ, നഴ്‌സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *