എയർപോർട്ട് ഫീസ് ഇരട്ടിയാക്കി, ജൂലൈ മുതൽ പ്രാബല്യത്തിൽ, പ്രവാസികൾക്കിത് ഇരുട്ടടി

അ​ദാ​നി ഏ​റ്റെ​ടു​ത്ത തിരുവനന്തപുരം വിമാനത്താവളത്തിൽ എയർപോർട്ട് ഫീസ് വീണ്ടും ഉയർത്തി. ഇരട്ടിയായാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​മാ​യി വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും യൂ​സ​ർ ഫീ ​ബാ​ധ​ക​മാ​ക്കിയിട്ടുണ്ട്. നി​ല​വി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ 506 രൂ​പ​യും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ 1069 രൂ​പ​യുമാണ് ഫീസ്. പുതുക്കിയ നിരക്ക് പ്രകാരം ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ 770 രൂ​പ​യും വ​ന്നി​റ​ങ്ങു​ന്ന​വ​ർ 330 രൂ​പ​യും ന​ൽ​ക​ണം. 2025-26 ൽ ഫീസ് 840ഉം 360​ഉം ആ​യി വ​ർ​ധിപ്പിക്കും. 2026-27 വ​ർ​ഷം ഇ​ത്​ 910ഉം 390​ഉം ആ​കും. യാ​ത്ര തു​ട​ങ്ങു​ന്ന അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ത്​ യ​ഥാ​ക്ര​മം 1540, 1680, 1820 എ​ന്നി​ങ്ങ​നെ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന്​ വ​ന്നി​റ​ങ്ങു​ന്ന​വ​ർ 660, 720, 780 എ​ന്നി​ങ്ങ​നെ ന​ൽ​കേ​ണ്ടി വ​രും. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്​ ചാ​ർ​ജ്​ ഒ​രു മെ​ട്രി​ക്​ ട​ണ്ണി​ന്​ 309 എ​ന്ന​ത്​ മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ച്ച്​ 890 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികളുടെ ലാൻഡിം​ഗ് ചാർജും കൂട്ടിയിട്ടുണ്ട്. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ 2200 രൂ​പ ഇ​ന്ധ​ന സ​ർ​ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി. അതേസമയം നിരക്ക് വർധിപ്പിക്കുന്നത് മൂലമുള്ള നഷ്ടം നികത്താൻ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തിയേക്കും. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ യൂസർ ഫീ വർധിപ്പിച്ചിട്ടില്ല എന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസകരമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

എ​യ​ർ​പോ​ർ​ട്ട്​ ഇ​ക്ക​ണോ​മി​ക്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​ണ്​ (എ.​ഇ.​ആ​ർ.​എ) വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ യൂ​സ​ർ ഡെ​വ​ല​പ്​​മെ​ൻറ്​ ഫീ (​യു.​ഡി.​എ​സ്) നി​ശ്ച​യി​ക്കുക. അഞ്ച് വർഷക്കാലയളവിൽ വിമാനത്താവളത്തിൽ നടത്താനിരിക്കുന്ന പദ്ധതികൾ പരി​ഗണിച്ചാണ് മ​ൾ​ട്ടി ഇ​യ​ർ താ​രി​ഫ്​ പ്ര​പ്പോ​സ​ൽ നി​ശ്ച​യി​ക്കുക. ജൂ​ൺ 29 മു​ത​ൽ യു.​എ.​ഇ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് 1250 മു​ത​ൽ 2600 ദി​ർ​ഹം വ​രെ​യാ​ണ്​ നി​ര​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 1500 മു​ത​ൽ 3400 ദി​ർ​ഹം വ​രെ​യും, കോ​ഴി​ക്കോ​ട്ടേ​ക്ക് 1250 മു​ത​ൽ 2150 ദി​ർ​ഹം വ​രെ​യും ക​ണ്ണൂ​രി​ലേ​ക്ക് 1150 മു​ത​ൽ 1525 ദി​ർ​ഹം വ​രെ​യു​മാ​ണ് ടി​ക്ക​റ്റ്​ നി​ര​ക്ക്. യൂ​സ​ർ ഫീ ​വ​രു​ന്ന​തോ​ടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുമെന്ന് പ്ര​മു​ഖ ട്രാ​വ​ൽ സേ​വ​ന ദാ​താ​ക്ക​ളാ​യ ദേ​ര ട്രാ​വ​ൽ​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​പി. സു​ധീ​ഷ്​ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ൻറ്​ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ച്​ കു​റ​ഞ്ഞ യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന ഛത്തി​സ്​​ഗ​ഢ്​ അ​ട​ക്കം 14 സം​സ്ഥാ​ന​ങ്ങ​ൾ​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ൻറ്​ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്​. 2017ൽ ​സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ൻറ്​ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്ക​പ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy