
യുഎഇയിലെ റെസിഡൻഷ്യൽ ഏരിയയിൽ തീപിടുത്തം, താമസക്കാരെ ഒഴിപ്പിച്ചു
ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ തീപിടുത്തമുണ്ടായി. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു. സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ് ടീമുകൾ ഉടൻ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)