അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ലോണോവാലയിലാണ് സംഭവം. ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടു പോകുകയായിരുന്നു.
ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഏഴംഗ കുടുംബത്തിലെ ഒരു പുരുഷനും സ്ത്രീയും മൂന്ന് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. അവധി ആഘോഷിക്കാനായി ലോണാവാലയിൽ എത്തിയതായിരുന്നു കുടുംബം. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. രണ്ട് പേർ നീന്തിക്കയറി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരുടേയും പൊലീസിന്റേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽപ്പെട്ടവർ താഴെയുള്ള റിസർവോയറിലേക്ക് മുങ്ങി താഴ്ന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
വീഡിയോ
Whole video and background of tragic incident
— Saurabh Koratkar (@saurabhkoratkar) June 30, 2024
This incident occurred in Lonavala where an entire family lost their lives during a monsoon trip. Five people were swept into the Bhushi Dam from a waterfall's flow behind it. The bodies of Three have been found, while the search for… pic.twitter.com/fFlUIvIxvQ