ലോകമെമ്പാടുമുള്ള കേരളീയപ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കാൻ ഇതാ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം. പ്രവാസി കേരളീയർക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകൾക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങൾക്കും കഴിയുന്ന ഒരു ആഗോളകേരള കൂട്ടായ്മ എന്ന രീതിയിലാണ് പോർട്ടലിനെ രൂപകല്പന ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ തത്സമയ വിവരശേഖരണത്തിനും പ്ലാറ്റ്‌ഫോം സഹായകരമാകും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോർട്ടൽ യാഥാർത്ഥ്യമായത്. ലോകകേരളം ഓൺലൈൻ പോർട്ടലിലേയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. വെബ്ബ്സൈറ്റിൽ (www.lokakeralamonline.kerala.gov.in) ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതിനുശേഷം ഡിജിറ്റൽ ഐഡി കാർഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയർ (എൻ ആർ കെ), അസ്സോസിയേഷനുകൾ കൂട്ടായ്മകൾ എന്നിവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതവുമായിരിക്കുമെന്ന് നോർക്ക റൂട്ട്സ് സി ഇ ഒ അജിത് കോളശ്ശേരി അറിയിച്ചു.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV