ദുബായിലെ വാരാന്ത്യങ്ങളും അവധി ദിനങ്ങളും ഏവർക്കും ഉന്മേഷദായകമാണ്. ഒഴിവുദിവസങ്ങളിൽ പ്രകൃതിമനോഹാരിത ആസ്വദിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും തന്നെ ആരും വേണ്ടെന്ന് വയ്ക്കാറില്ല. പൊതുവെ യുഎഇയിലെ താമസക്കാർ വാരാന്ത്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഹത്ത. ഇപ്പോഴിതാ ദുബായിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് യാത്ര ആസ്വദിക്കാൻ ഹത്ത എക്‌സ്‌പ്രസ് ബസ് സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതർ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
ബസ് സമയവും റൂട്ടുകളും
ദുബായിൽ നിന്ന് ഹത്തയിലേക്ക് ആർടിഎ ബസ് സർവീസിന് രണ്ട് വ്യത്യസ്ത റൂട്ടുകളുണ്ട്. ‘ഹത്ത എക്സ്പ്രസ്’ ദുബായ് മാൾ സ്റ്റേഷനിൽ നിന്ന് ഓരോ രണ്ട് മണിക്കൂറിലുമാണ് റൂട്ട് വൺ (H02) ബസ് പ്രവർത്തിക്കുക. ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തന സമയം. ഡീലക്സ് കോച്ചുകളാണ് ബസിൽ വാഗ്ദാനം ചെയ്യുന്നത്. രണ്ടാമത്തെ റൂട്ട് ടൂറിസ്റ്റ് സ്പെഷ്യൽ ബസ് സർവീസാണ്, ‘ഹത്ത ഹോപ്പ് ഓൺ ഹോപ്പ് ഓഫ്’. ഈ പ്രത്യേക സവാരി, റൂട്ട് രണ്ട് (H04), ഹത്ത ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഒരു വൃത്താകൃതിയിലുള്ള റൂട്ടാണ്. ഈ റൈഡ് ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ലഭ്യമാണ്. ഹത്ത ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 30 മിനിറ്റിലും സർവീസുണ്ട്. ഹത്തയിലൂടെ സഞ്ചരിച്ച് ഹത്ത ഡാം, ഹട്ട ഹെറിറ്റേജ് വില്ലേജ്, ഹട്ട വാദി ഹബ്, ഹട്ട ഹിൽ പാർക്ക് തുടങ്ങിയ പ്രധാന ലാൻഡ്‌മാർക്കുകളിൽ സ്റ്റോപ്പുകളുണ്ടായിരിക്കും.
സഞ്ചാര സമയവും ചെലവും
ദുബായ് മാൾ സ്റ്റേഷനിൽ നിന്ന് ഹത്ത ബസ് സ്റ്റേഷനിൽ എത്താൻ ഏകദേശം ഒരു മണിക്കൂർ 30 മിനിറ്റ് മാത്രമേ എടുക്കൂ. തിരിച്ചും ഇതേ സമയമാണ് യാത്രയ്ക്കായി വേണ്ടിവരുന്നത്. ഹത്തയിലെ കാഴ്ചകൾ കാണാനും ആസ്വദിക്കാനുമുള്ള യാത്രയ്ക്ക് ആകെ മൂന്ന് മണിക്കൂർ മാത്രമാണ് വേണ്ടിവരുക. ഹട്ട എക്‌സ്‌പ്രസിൽ’ ഹത്തയിലെത്താൻ 25 ദിർഹവും തിരികെ ദുബായിലേക്ക് വരാൻ 25 ദിർഹവും നൽകിയാൽ മതി. ‘ഹട്ടാ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് റൂട്ടിന്’ ഒരു ബസ് സ്റ്റോപ്പിന് 2 ദിർഹം ആണ് നിരക്ക്. നിങ്ങളുടെ നോൾ കാർഡ് വഴി പണമടയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ഡ്രൈവർക്ക് നേരിട്ട് പണമായും നൽകാം.