ഹിജ്രി പുതുവത്സരം എന്നറിയപ്പെടുന്ന ഇസ്ലാമിക പുതുവത്സരത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതുമേഖലയ്ക്ക് പൊതു അവധിയും മൂന്ന് ദിവസത്തെ വാരാന്ത്യവും പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസിയുടെ പ്രസ്താവന പ്രകാരം ജൂലൈ 7 ഞായറാഴ്ച രാജ്യത്ത് ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ചു. 2024 ജൂലൈ 7 ഞായറാഴ്ച, തിരുനബിയുടെ ഹിജ്‌റ വാർഷികത്തിൻ്റെയും പുതിയ ഹിജ്‌റി വർഷം 1446 ൻ്റെ ആഗമനത്തിൻ്റെയും അവസരത്തിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ അധികൃതർ കുറിച്ചു. ജൂലൈ 5 വെള്ളിയാഴ്ച ആരംഭിച്ച് ജൂലൈ 7 ഞായറാഴ്ച വരെയായിരിക്കും അവധിയുണ്ടായിരിക്കുക. ഓഫീസുകളുടെ പ്രവർത്തനം ജൂലൈ 8ന് പുനഃരാരംഭിക്കും. ഞായറാഴ്ച പൊതു അവധിയായിരിക്കെ, ഉചിതമായ നഷ്ടപരിഹാരം നൽകിയാൽ, ആവശ്യമെങ്കിൽ ജോലി ചെയ്യാൻ തൊഴിലുടമകൾക്ക് ജീവനക്കാരോട് അഭ്യർത്ഥിക്കാമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV