എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. നാൽപതോളം പേർക്ക് പരുക്കേറ്റു. മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലേക്ക് യാത്ര തിരിച്ച വിമാനം ബ്രസീലിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിൽ 325 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കിയെന്ന് അധികൃതർ അറിയിച്ചു. സ്പെയിൻ, അർജൻ്റീന, ഉറുഗ്വേ, ഇസ്രായേൽ, ബൊളീവിയ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. ആകാശചുഴിയിൽ പെട്ട് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കിയതിന് ശേഷം യാത്ര പുനരാരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് വിമാനക്കമ്പനി അറിയിച്ചു.
#DePlaneta | Decenas de personas resultaron «heridas» por «fuertes turbulencias» en un Boeing 787-9 Dreamliner de #AirEuropa que volaba de #Madrid a #Montevideo, y que tuvo que aterrizar de emergencia el lunes en la ciudad brasileña de #Natal. 📹: Cortesía pic.twitter.com/7qpbA7cwE5
— Diario El Salvador (@elsalvador) July 1, 2024
മെയ് മാസത്തിൽ സിംഗപ്പൂർ എയർലൈൻസിൻ്റെ ബോയിംഗ് 777 ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേൽക്കുകയും ഒരു ബ്രിട്ടീഷ് പൗരൻ മരണപ്പെടുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം, ദോഹയിൽ നിന്ന് അയർലണ്ടിലേക്കുള്ള ഖത്തർ എയർവേയ്‌സിൻ്റെ ബോയിംഗ് 787-9 വിമാനവും ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് പരുക്കേറ്റിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വായു പ്രക്ഷുബ്ധത തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. 2023ൽ നടത്തിയ പഠനപ്രകാരം വായു പ്രക്ഷുബ്ധതയുടെ വാർഷിക ദൈർഘ്യം 1979 മുതൽ 2020 വരെ 17 ശതമാനമായി വർധിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV