ഗൾഫ് – കേരളം യാത്രാകപ്പൽ സർവീസ്; ഏറ്റവും പുതിയ അപ്ഡേറ്റ്

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ സർവീസുകൾ കൊച്ചി തുറമുഖത്ത് ആരംഭിക്കുമെന്നതാണ് നിലവിൽ പരി​ഗണനയിലിരിക്കുന്നതെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തി​ന്റെ വികസനത്തിനുള്ള പരിസ്ഥിതി പഠനം പൂർത്തിയാക്കി കേന്ദ്രത്തി​ന്റെ അനുമതിക്കായി അപേക്ഷ നൽകി. കേന്ദ്രസർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാർ അധികം വൈകാതെ ഒപ്പുവയ്ക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച്, കസ്റ്റോഡിയൻ കോഡ് എന്നിവയ്ക്കുള്ള അംഗീകാരവും ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസും ഇനി ലഭിക്കേണ്ടതുണ്ട്. വിഴിഞ്ഞം കസ്റ്റംസ് തുറമുഖമായി അംഗീകരിച്ചിരുന്നു. ഇതുവരെ 854.38 കോടി രൂപ പദ്ധതിക്കായി ചെലവാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy