
യുഎഇയിൽ കൂടുതൽ തൊഴിലവസരമൊരുക്കാൻ കൽബയിൽ ഫ്രീസോൺ ആരംഭിക്കും
യുഎഇയിലെ തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതികവിദ്യ മേഖലയിലെ വിദഗ്ധരെയും നിക്ഷേപകരെയും ആകർഷിക്കാനുമായി കമ്യൂണിക്കേഷൻ ടെക്നോളജി ഫ്രീസോൺ സ്ഥാപിക്കുന്നു. ഷാർജയിലെ കൽബയിലാണ് ഫ്രീസോൺ(സ്വതന്ത്ര വ്യാപാര മേഖല) സ്ഥാപിക്കുക. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇതുസംബന്ധിച്ച് ഉത്തരവിട്ടു. പദ്ധതിയിലൂടെ നിരവധി അന്താരാഷ്ട്ര കമ്പനികൾ ഷാർജയിലേക്ക് എത്താനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇടയാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഫ്രീസോണിൽ പ്രാദേശിക, രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിയമനിർമാണമായിരിക്കും ഉണ്ടായിരിക്കുക. ഡാറ്റ സെന്ററുകൾ സ്ഥാപിക്കാനും മറൈൻ, ലാൻഡ് കേബിൾ കമ്പനികൾക്കു ലൈസൻസ് നൽകാനും ലക്ഷ്യമിടുന്നുണ്ട്. പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ആരംഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)