വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ പണമെത്തിയത് ഇന്ത്യയിലേക്കെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. 2023-ൽ 120 ബില്യൻ ഡോളറാണ് (10,01,600 കോടി രൂപ) ഇന്ത്യയിലേക്ക് ഒഴുകിയത്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മെക്സിക്കോ (66 ബില്യൻ ഡോളർ), ചൈന (50 ബില്യൻ ഡോളർ), ഫിലിപ്പീൻസ് (39 ബില്യൻ ഡോളർ), പാകിസ്താൻ (27 ബില്യൻ ഡോളർ) എന്നീ രാജ്യങ്ങളാണ്. 2024ൽ മുൻവർഷത്തേക്കാൾ 3.7 ശതമാനം വർധിച്ച് 124 ബില്യൻ ഡോളറും (ഏകദേശം 10,35,000 കോടി രൂപ)യും അടുത്ത വർഷം 4% വർധനവോടെ 129 ബില്യൻ ഡോളറും (ഏകദേശം 10,76,700 കോടി രൂപ) ആകുമെന്നാണ് ലോകബാങ്ക് പ്രവചിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV