
സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത് മൃതദേഹാവശിഷ്ടം, 15 വർഷം മുമ്പ് കാണാതായ യുവതിയുടേതെന്ന് സംശയം, നടുക്കം
മാവേലിക്കര മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ശ്രീകലയെന്ന കലയെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് അനിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി അനിലിപ്പോൾ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 2009ൽ അനിലും സുഹൃത്തുക്കളായ ജിനു, സോമൻ, പ്രമോദ് എന്നിവരും ചേർന്ന് കലയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. മൂന്നുമാസം മുൻപ് കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് പൊലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബോംബേറ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നുമായിരുന്നു ഊമക്കത്തിൽ പറഞ്ഞിരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)