റാസൽഖൈമയിൽ ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഏകദിന ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നു. നാഷണൽ സർവീസ് റിക്രൂട്ട്മെന്റുകൾക്കായി ഡ്രൈവിംഗ് ലൈസൻസുകൾ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടോമോട്ടീവ് ആൻഡ് ഡ്രൈവർ ലൈസൻസിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് ആൻഡ് ലൈസൻസിംഗ് സെൻ്റർ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം മുതൽ ഡിസംബർ വരെയുള്ള സമയത്തിൽ സൈനികർക്ക് ഒറ്റ ദിവസം കൊണ്ട് നേത്രപരിശോധനയും മറ്റ് ടെസ്റ്റുകളും പൂർത്തിയാക്കാമെന്ന് പൊലീസ് അറിയിച്ചു. ദേശീയ സേവനത്തിലെ സൈനികരുടെ സമയവും പ്രയത്‌നവും ലാഭിക്കുന്നതിനാണ് ഏകദിന ടെസ്റ്റ് സർവീസ് ആരംഭിച്ചതെന്ന് റാസൽഖൈമ പോലീസിൻ്റെ മെഷിനറി ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ കേണൽ സഖിർ ബിൻ സുൽത്താൻ അൽ ഖാസിമി വിശദീകരിച്ചു. സൈനികർക്ക് ലൈസൻസിനായി ദിവസങ്ങളോളം ഹാജരാകുന്നതിന് പകരം, തിയറി, ഇൻ്റേണൽ, എക്‌സ്‌റ്റേണൽ (ഓൺ-റോഡ്) ടെസ്റ്റുകൾ ഒരു ദിവസത്തേക്ക് സംയോജിപ്പിച്ച്, തിയറി പരീക്ഷ വിജയകരമായി പാസാക്കി, ആവശ്യമായ പരിശീലന സമയം, അസസ്‌മെൻ്റ്, എക്‌സ്‌പ്രസ്‌വേ ടെസ്റ്റുകൾ എന്നിവ പൂർത്തിയാക്കി ഒരു ദിവസം കൊണ്ട് ഡ്രൈവിംഗ് ലൈസൻസ് നേടാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് ഉപയോഗിച്ച് ദേശീയ സേവന സൈനികർ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും മനസിലാക്കണമെന്ന് അധികൃതർ അറിയിച്ചു. സമാനമായി ഷാർജയിലും ഫുജൈറയിലും ഏകദിന ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV