ദുബായിലെ സേവന കേന്ദ്രങ്ങളില്‍ വ്യക്തിഗതമായി വാഹന പിഴ അടയ്ക്കുന്ന സേവനം ആര്‍ടിഎ നിര്‍ത്തുന്നു. മെയ് 26 മുതല്‍, വാഹന പിഴകള്‍ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളിലൂടെയോ സേവന ദാതാക്കളുടെ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കാനാകില്ലെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) എക്സിലൂടെ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
ഉപഭോക്താക്കള്‍ക്ക് ലളിതമായ ഘട്ടങ്ങളിലൂടെ ഡിജിറ്റലായി പിഴ അടക്കാമെന്ന് അതോറിറ്റി അറിയിച്ചു. ആര്‍ടിഎ വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ പിഴ അടയ്ക്കാം. നേരത്തെ, ആര്‍ടിഎ ഔദ്യോഗിക ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു, ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ലളിതവും എളുപ്പവുമായ മാര്‍ഗം ആപ്പ് വാഗ്ദാനം ചെയ്യുന്നു.
പിഴ ലഭിച്ച താമസക്കാര്‍ക്ക് ഇപ്പോള്‍ ആപ്പിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് വഴി തടസ്സരഹിതമായി പേയ്മെന്റുകള്‍ നടത്താം. സാലിക് ഓണ്‍ലൈന്‍ പേയ്മെന്റുകള്‍, വൗച്ചര്‍ ടോപ്പ്-അപ്പ്, നോള്‍ ടോപ്പ്-അപ്പ് എന്നിവയും ആപ്പിന്റെ അപ്ഡേറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. RTA ആപ്ലിക്കേഷന്റെ നവീകരിച്ച പതിപ്പ് ഇപ്പോള്‍ iOS, Android പ്ലാറ്റ്ഫോമുകളില്‍ നിനിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.