ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ പതിവ് സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യയുടെ നടപടിയിൽ വിവാദം

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം തിരിച്ച് രാജ്യത്ത് എത്തിയ വിമാന സർവീസിനെ ചൊല്ലി വിവാദം. നെവാര്‍കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പതിവ് സര്‍വീസ് റദ്ദാക്കിയതിൽ ഡിജിസിഎ എയർ ഇന്ത്യയോട് വിശദീകരണം തേടി. ഡല്‍ഹിയിലേക്കുള്ള പതിവ് സര്‍വീസ് റദ്ദാക്കി, ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുന്നതിനായി വിമാനം ക്രമീകരിച്ചെന്നാണ് ആരോപണം. അതേസമയം വിമാനം റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിരുന്നെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കായി ന്യൂയോര്‍ക്കില്‍ നിന്നുള്ള വിമാനത്തില്‍ സീറ്റ് ലഭ്യമാക്കിയിരുന്നെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യൻ ടീം ‍ഡൽഹിയിലെത്താൻ വൈകിയിരുന്നു. അതേസമയം ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ആവേശകരമായ സ്വീകരണമാണ് നൽകിയത്. ആയിരകണക്കിന് ആരാധകരാണ് വിമാനത്താവളത്തിൽ ടീമം​ഗങ്ങളെ സ്വീകരിക്കാൻ എത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy