യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാവിലെയും രാത്രിയും വീശിയടിക്കുന്ന തെക്കുകിഴക്കൻ കാറ്റ് മൂലം പകൽ സമയങ്ങളിൽ പൊടിപടലങ്ങളോടുകൂടിയ വടക്കൻ കാറ്റും കാഠിന്യമേറിയ ചൂടും അനുഭവപ്പെടും. തെക്കുകിഴക്കൻ കാറ്റ്, ഇന്ത്യയിലെ ന്യൂനമർദവും മേഖലയിലെ ചൂട് വർധിക്കാൻ കാരണമാകും. ചൂടുള്ള സമയങ്ങളിൽ പ്രത്യേകിച്ച് രാവിലെ 10നും വൈകിട്ട് 4നും ഇടയ്ക്കുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നവർ മതിയായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കൂടാതെ തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV