അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത് പതിവായതോടെ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനസർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45ന് എത്തേണ്ട കുവൈത്തിൽ നിന്നുള്ള വിമാനം 12 മണിക്കാണ് എത്തിയത്. രാത്രി 9.20ന് എത്തേണ്ട ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 12.10നാണ് എത്തിയത്. ഇന്നലെ രാവിലെ 5.30ന് എത്തേണ്ട അബുദാബിയിൽ നിന്നുള്ള വിമാനം 10 മണിക്കാണ് എത്തിയത്. ഉച്ചയ്ക്ക് 12ന് എത്തേണ്ട ഷാർജ വിമാനം റദ്ദാക്കി. വൈകിട്ട് 5.45ന് എത്തേണ്ട മസ്കത്തിൽ നിന്നുള്ള വിമാനം രാത്രി ഒൻപതരയോടെയാണ് എത്തിയത്. ചൊവ്വാഴ്ച രാവിലെ 10.45ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ബഹ്റൈൻ വിമാനം ഉച്ചയ്ക്ക് 2 മണിക്കാണ് പുറപ്പെട്ടത്. രാത്രി 8.15ന് പുറപ്പെടേണ്ട ദോഹ വിമാനം ഇന്നലെ രാത്രി 12.30നാണ് പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ 2.05ന് പുറപ്പെടേണ്ടിയിരുന്ന ഷാർജ വിമാനം റദ്ദാക്കി. 8.55ന് പുറപ്പെടേണ്ട മസ്കത്ത് വിമാനം 11നാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ട ദുബായ് വിമാനം രാത്രി വൈകി പുറപ്പെടുമെന്നാണ് അവസാനം കിട്ടിയ അറിയിപ്പ്.
വിമാനങ്ങൾ റദ്ദാക്കുന്നതും വൈകി സർവീസ് നടത്തുന്നതും യാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്ടിച്ചിട്ടുണ്ട്. വിമാന ജീവനക്കാരുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം. വിമാനജീവനക്കാരെ പരിശീലിപ്പിക്കുന്നതിലെ സംവിധാനത്തിലെ പരിമിതികൾ മൂലം പരിശീലനം സിദ്ധിച്ച ജീവനക്കാരെ കിട്ടാത്ത അവസ്ഥയുണ്ടെന്നും കമ്പനി പറയുന്നു. പുതിയ റൂട്ടുകളിൽ പ്രതീക്ഷിച്ച യാത്രക്കാർ ഇല്ലായെന്നതും കമ്പനിയെ ബാധിച്ചിട്ടുണ്ട്. രാജ്യാന്തര വിമാനത്തിൽ പോകാനായി 4 മണിക്കൂർ മുൻപ് എത്തുന്ന യാത്രക്കാർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട് സാഹചര്യമാണുള്ളത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV