
നാട്ടിലെ പോലെ യുഎഇയിലും ഇനി യുപിഐ പേയ്മെന്റുകൾ നടത്താം, വിശദാംശങ്ങൾ
യുഎഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഷോപ്പിംഗ് ചെയ്താൽ ഇനി നാട്ടിലെ പോലെ തന്നെ പേയ്മെന്റിന് യുപിഐ സംവിധാനം ഉപയോഗിക്കാം. രാജ്യത്തുടനീളമുള്ള അറുപതിനായിരം സ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാൻ സൗകര്യമുണ്ടാകും. റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, തുടങ്ങിയവിടങ്ങളിലെല്ലാം രണ്ട് ലക്ഷത്തോളം പേമെന്റ് ടെർമിനലുകൾ ഒരുക്കും. യുഎഇയിലെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ നെറ്റ് വർക്ക് ഇന്റർനാഷണലും ഇന്ത്യയിലെ എൻപിസിഐയുമായി ചേർന്നാണ് രാജ്യത്ത് സേവനമൊരുക്കിയിരിക്കുന്നത്. ദുബായിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുമ്പ് ദുബായിലെ മഷ്റഖ് ബാങ്കും നിയോപേയും ചേർന്ന് ഇത്തരത്തിൽ ഫോൺപേ പണമിടപാട് സൗകര്യം നൽകിയിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)