കുട്ടികളുടെ ആധാറിന് ബയോമെട്രിക് പുതുക്കൽ നിർബന്ധമാണ്. ആധാർ സംബന്ധിച്ച ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായ ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ് വരെയുള്ള ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. അതേസമയം ആധാറിന് എൻറോൾ ചെയ്യാവുന്നതാണ്. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് കൊണ്ടുവരണം. കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസിനുള്ളിലും പതിനഞ്ച് വയസിലെ ബയോമെട്രിക്സ് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാക്കാം. അല്ലെങ്കിൽ 100 രൂപയാണ് ഫീസ് ഈടാക്കുക. ആധാർ എൻറോൾ, ബയോമെട്രിക്സ് പുതുക്കൽ എന്നിവയ്ക്ക് അക്ഷയ കേന്ദ്രങ്ങളോ ആധാർ കേന്ദ്രങ്ങളോ സമീപിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും പരാതികൾ നൽകാനുമായി 1800-4251-1800/0471-2335523 എന്ന നമ്പറിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV