രണ്ടാഴ്ചയ്ക്കുശേഷം യുഎഇയിൽ സ്വർണവില ഉയർന്നു. ഗ്രാമിന് ഏകദേശം 2.5 ദിർഹമാണ് കൂടിയത്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്ക് 24 കാരറ്റ് സ്വർണം ഗ്രാമിന് 285.5 ദിർഹം എന്നനിരക്കിലാണ് വ്യാപാരം നടന്നത്. ബുധനാഴ്ച 283 ദിർഹമായിരുന്നു വില. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവ ഗ്രാമിന് യഥാക്രമം 264.25 ദിർഹം, 256 ദിർഹം, 219.25 ദിർഹം എന്നിങ്ങനെയുള്ള നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ആഗോളതലത്തിൽ സ്വർണം ഔൺസിന് 2,357.89 ഡോളറെന്ന നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV