യുഎഇയിൽ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് അറബ് പൗരന് വൻ തുക പിഴയും ബാങ്കിംഗ് ഇടപാടുകൾക്ക് വിലക്കും ഏർപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗവും പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് 23 കാരനായ യുവാവിന് ദുബായ് ക്രിമിനൽ കോടതി പിഴ ചുമത്തിയിരിക്കുന്നത്. 30,000 ദിർഹം പിഴയും ബാങ്കിലൂടെ പണം കൈമാറുന്നതിനോ നിക്ഷേപിക്കുന്നതിനോ രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്കിൻ്റെ അനുമതിയോടെ മാത്രമേ പ്രതിക്ക് ബാങ്ക് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. പ്രതി നിയമപരമായ കുറിപ്പടി ഇല്ലാതെ സൈക്കോ ആക്ടീവ് പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതായും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് മയക്കുമരുന്ന് ഉപയോഗത്തിന് പണം കണ്ടെത്തിയിരുന്നതെന്നും കോടതി കണ്ടെത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV