യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, വേനലിൽ വെള്ളം കുടിക്കുന്നത് അമിതമാകുന്നുണ്ടോ? ദോഷകരമാകുമോ?

യുഎഇയിൽ വേനൽ ശക്തമാകുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ തടയാനും സഹായിക്കുന്നു. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ അമിതമായ ഉപഭോഗം ഒഴിവാക്കേണ്ടതും പ്രധാനമാണ്. അമിതമായി വെള്ളം കുടിക്കുന്നത് വാട്ടർ ഇൻക്‌ടോക്‌സിക്കേഷൻ അല്ലെങ്കിൽ ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് ഒരാളുടെ രക്തത്തിൽ സോഡിയത്തിൻ്റെ അളവ് അസാധാരണമായി കുറയുമ്പോൾ സംഭവിക്കുന്നതാണ്. രക്തത്തിൽ സോഡിയത്തിൻ്റെ സാന്ദ്രത കുറയുന്നത് തലച്ചോറിലേതുൾപ്പെടെയുള്ള കോശങ്ങൾ വീർക്കുന്നതിന് കാരണമാകും. ഇത് ആരോഗ്യപരമായ സങ്കീർണതകൾക്ക് കാരണമാകും. തലവേദന, ഓക്കാനം മുതൽ അപസ്മാരം, അപൂർവ സന്ദർഭങ്ങളിൽ കോമ വരെ ഉണ്ടായേക്കാം. ആരോഗ്യമുള്ള വൃക്കകൾക്ക് മണിക്കൂറിൽ 0.8 മുതൽ 1.0 ലിറ്റർ വരെ വെള്ളം പ്രോസസ്സ് ചെയ്യാൻ കഴിയും. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ അളവിൽ കൂടുതൽ വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് അൽ ഫുർജാൻ വെസ്റ്റിലെ മെഡ്‌കെയർ മെഡിക്കൽ സെൻ്ററിലെ ജനറൽ പ്രാക്ടീഷണറായ ഡോ ഹെയ്‌ഡി വാഗ്ഡി പറഞ്ഞു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

‘വിദഗ്‌ദ്ധർ’ എന്ന വ്യാജേന, ചിലർ സോഷ്യൽ മീഡിയയിൽ വേനലിൽ കഴിയുന്നത്ര വെള്ളം കുടിക്കാൻ നിവാസികളോട് ഉപദേശിക്കുന്നതായി കാണുന്നുണ്ട്. ജലാംശം സുപ്രധാനമാണെങ്കിലും, താമസക്കാർ അമിതമായ വെള്ളം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഷാർജയിലെ എൻഎംസി റോയൽ ഹോസ്പിറ്റലിലെ നെഫ്രോളജി കൺസൾട്ടൻ്റായ ഡോ. ആദിത്യ ഭാഭെ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്നോ നാലോ ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നും ഒരു ദിവസം മുഴുവൻ ഇത്തരത്തിൽ വെള്ളം കുടിച്ചാൽ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിൻ്റെ ദാഹസൂചനകൾക്ക് അനുസൃതമായി വെള്ളം കുടിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വേനൽക്കാലത്ത് പ്രതിദിനം രണ്ട് ലിറ്റർ വെള്ളം കുടിക്കണം. എന്നാൽ മണിക്കൂറിൽ 1.5 ലിറ്ററിൽ കൂടുതൽ വെള്ളം എന്ന തരത്തിൽ കുടിക്കരുതെന്നും ഇത് രക്തത്തിലെ ഇലക്ട്രോലൈറ്റിൻ്റെ അളവ് നേർപ്പിക്കുകയും ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യുമെന്ന് വെൽത്ത് മെഡ്‌കെയർ മെഡിക്കൽ സെൻ്ററിലെ ആൻ്റി-ഏജിംഗ് ആൻഡ് റീജനറേറ്റീവ് മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത ഡോ. ഖാലിദ് ശുക്രി പറഞ്ഞു.
വേനലിൽ വെള്ളം എങ്ങനെ കുടിക്കാം?
പതിവായി കുടിക്കുക: വെള്ളം കുടിക്കാൻ ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. ഒരേ സമയം വലിയ അളവിൽ കുടിക്കുന്നതിനേക്കാൾ ചെറിയ അളവിൽ ദിവസം മുഴുവൻ സിപ്പ് ചെയ്ത് കുടിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
ഇലക്‌ട്രോലൈറ്റുകൾ ബാലൻസ് ചെയ്യുക: ഇലക്‌ട്രോലൈറ്റുകളുള്ള പാനീയങ്ങളോ ഭക്ഷണങ്ങളോ ഉൾപ്പെടുത്തുക, പ്രത്യേകിച്ചും തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെങ്കിൽ സ്‌പോർട്‌സ് പാനീയങ്ങൾ സഹായകരമാകും. പക്ഷേ അവയിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കേണ്ടതാണ്.
ജലസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക: ജലാംശം വർദ്ധിപ്പിക്കുന്നതിന് തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മൂത്രത്തിൻ്റെ നിറം നിരീക്ഷിക്കുക: ഇളം നിറത്തിലുള്ള മൂത്രം ശരിയായ ജലാംശത്തിൻ്റെ അടയാളമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy