യുഎഇയിൽ നിങ്ങളുടെ പണം കൊള്ളയടിക്കാൻ സ്‌കാമർമാർ ദിവസം തോറും വ്യത്യസ്ത ആശയങ്ങളുമായാണ് ഇറങ്ങുന്നത്. അതിനാൽ ഓൺലൈനിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടത് അതിപ്രധാനമായ കാര്യമാണ്. മൊബൈൽ ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) മുന്നറിയിപ്പ് നൽകി. നിങ്ങളുടെ ബാലൻസ് ടോപ്പ് അപ്പ് ചെയ്യാനോ സെർച്ച് എഞ്ചിനുകളിൽ നിന്ന് മൊബൈൽ ഫോൺ റീചാർജ് ചെയ്യാനോ ശ്രമിക്കുമ്പോൾ, തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശരിയായ ലിങ്കാണെന്നും സേവനം നൽകുന്ന സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റും സുരക്ഷിതവും വ്യാജമല്ലെന്നും ഉറപ്പാക്കണം. വെബ്‌സൈറ്റിൻ്റെ പേരിലുള്ള അക്ഷരത്തെറ്റുകൾ ശ്രദ്ധാപൂർവം സ്‌കാൻ ചെയ്ത് അത് വ്യാജമല്ലെന്ന് ഉറപ്പാക്കണം. തെറ്റായ ഒരു അക്ഷരം, ഒരു അധിക കോമ, വ്യാകരണ പിശകുകൾ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഹെഡർ ബാറിലെ ലോക്ക് കോഡ് നോക്കി വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കുകയും വേണം. കൂടാതെ URL-ൻ്റെ തുടക്കത്തിൽ ഒരു “https” ഉണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് അധികൃതർ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV